Saturday, March 14, 2026

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

Date:

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി വിന്‍ സി അലോഷ്യസ് അറിയിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ഇത്തരം ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയിലുള്ളവര്‍ സംരക്ഷിക്കണമെന്നും അതിന്റെ പേരില്‍ അവർ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ലെന്ന് സിനിമ മേഖലയിലുള്ളവർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

“അവര്‍ എന്നോട് സംസാരിച്ചിരുന്നു. ഉറച്ച നിലപാട് സ്വീകരിച്ചതില്‍ അവരെ അഭിനന്ദിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല എന്നത് ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സിനിമ മേഖലയിലെ എല്ലാവരും മുന്നോട്ടുവരുകയാണ് വേണ്ടത്. അവര്‍ ഇത്തരം അന്വേഷണങ്ങളോട് സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങള്‍ എവിടെയും പറയാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. അതില്‍ അവര്‍ക്ക് ആശങ്കയോ മടിയോ ഇല്ല. സിനിമാ മേഖലയിലുള്ളവര്‍ ഇത്തരം ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സംരക്ഷിക്കണം. അതിന്റെ പേരില്‍ അവര്‍ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ലെന്നത് സിനിമാ മേഖലയിലുള്ളവരുടെ ഉത്തരവാദിത്വമാണ്”-മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ട്രംപിൻ്റെ അവകാശവാദം; കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ...

കോന്നി മെഡിക്കൽ കോളേജ് വിവാദം: ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു

പത്തനംതിട്ട : പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...