Monday, September 21, 2026

സിനിമ അസിസ്റ്റൻ‌സ്മാരിലേക്ക് നീളുന്ന മൊഴി ; ഷൈൻ ടോം  ചാക്കോക്ക് ലഹരി എത്തിച്ചു നൽകുന്നവരും കുടുങ്ങും, ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

Date:

കൊച്ചി : സിനിമാ സെറ്റുകളിൽ ലഹരി വിൽപ്പന തകൃതിയായി നടക്കുന്നു എന്നതിലേക്കുള്ള സൂചനയാണ് നടൻ ഷൈൻ ടോം ചാക്കോ ഇന്നലെ പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. സിനിമ അസിസ്റ്റൻസ് ആണ് തനിക്ക് ലഹരി എത്തിച്ചു തരുന്നതെന്നും ഇടപാടുകാർക്ക് പണം നൽകാറുണ്ടെന്നും ഷൈനിൻ്റെ മൊഴിയിലുണ്ട്. ഇടപാടുകാർക്ക് പണം നൽകിയിട്ടുള്ളത് കണ്ടെത്താൻ ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനായി തിങ്കളാഴ്ച വീണ്ടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഷൈനിൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഗൂഗിൾ പേ വിവരങ്ങൾ പൂർണ്ണമായും ശേഖരിച്ചു കഴിഞ്ഞു.  താൻ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ‌ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് നടത്തിയ രാസ പരിശോധനയുടെ ഫലം ഷൈനിന് നിർണ്ണായകമാകും. ഫലം പോസിറ്റീവ് അയാൽ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ഫലം ലഭിക്കാൻ ഒരു മാസം മുതൽ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈൻ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാൻ പരിശോധന ഫലം നിർണ്ണായകമാണ്.

ലഹരി വിൽപ്പനക്കാരൻ സജീറിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് വീണ്ടും പോലീസ് ഷൈനിലേക്ക് എത്താൻ കാരണമായത്. റെയ്ഡിന് പോലീസ് സംഘം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് സാഹസികമായി ചാടി രക്ഷപ്പെട്ടെങ്കിലും ഷൈൻ ടോം ചാക്കോ സജീറിന് പണം കൈമാറിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സജീറിനെ അറിയാമെന്ന് ഷൈൻ പിന്നീട് പോലീസിനോട് സമ്മതിക്കുകയും ചെയ്തു. രാസപരിശോധനയിൽ അന്നേ ദിവസം ഷൈൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകും. സജീറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...