Wednesday, March 11, 2026

അഡ്വ. ഒജെ ജനീഷ് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡൻ്റ്

Date:

തിരുവനന്തപുരം: അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡണ്ടാകും. തൃശ്ശൂരിൽ നിന്നുള്ള നേതാവാണ് ജനീഷ്. തൃശൂർ ജില്ലയിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിനു പിന്നാലെയാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ദേശിയ നേതൃത്വം തെരഞ്ഞെടുത്തത്. രണ്ടുവർഷം മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ മാങ്കൂ‍ട്ടത്തിൽ പ്രസിഡന്റായത്‌. രണ്ടാമതെത്തിയെ അബിൻ വർക്കി വൈസ്‌ പ്രസിഡന്റുമായി.

അബിന്‍ വർക്കിയും, കെ.എം.അഭിജിത്തും ദേശീയ സെക്രട്ടറിമാരായി മാറും. സംസ്ഥാന നേതൃത്വത്തിലേക്ക് അഭിജിത്തിനെ പരുഗണിക്കാൻ എംകെ രാഘവർ അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തിയിരുന്നു. അബിനെ അദ്ധ്യക്ഷനാക്കാൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വാദിച്ചെങ്കിലും അതും നടപ്പായില്ല. യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തത്. നിലവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനാണ് ഒജെ. ജനീഷ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകളിൽ ജനീഷിൻ്റെ പേരിൽ ധാരണയാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത്...

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നിര്‍ദ്ദേശം

കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി...

‘മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, നല്ല ഭരണത്തിന്റെ ഭാഗം’ : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി :സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപിച്ച്...