Tuesday, February 3, 2026

അജിത് കുമാറിനെ തൽക്കാലം മാറ്റില്ല, പൂരം അലങ്കോലപ്പെടുത്തിയത് വീണ്ടും അന്വേഷിക്കും; 3 അന്വേഷണങ്ങള്‍ക്ക് ഡിജിപി, രണ്ട് എഡിജിപിമാര്‍

Date:

തിരുവനന്തപുരം: അന്വേഷണങ്ങൾ നേരിടുന്നുവെങ്കിലും എഡിജിപി എംആര്‍ അജിത് കുമാറിനെ തൽക്കാലം ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തില്ല. ഡിജിപിയുടെ വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, അജിത്കുമാർ അന്വേഷിച്ച തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ കേസ് വണ്ടും അന്വേഷിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമനിച്ചതായി വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

പൂരം അലങ്കോലമാക്കിയതിൽ മൂന്നു തലത്തിലുള്ള തുടരന്വേഷണമാണ് നടക്കുക. സംഭവത്തിൽ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും.ഇത് അട്ടിമറി ഗൂഡാലോചന ക്രൈം ബ്രാഞ്ച് എഡിജിപിയും രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.

നേരത്തെ എഡിജിപിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഡിജിപി ഇതുവരെ നല്‍കിയിട്ടില്ല. പൂരം അലങ്കോലപ്പെടുത്തിയതിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷന്‍റെ കീഴിലുള്ള പ്രത്യേക സംഘം കേസെടുത്ത് അന്വേഷിക്കുക. പൂരം അലങ്കോലപ്പെടുത്തലിൽ തൃശൂര്‍ ജില്ലാ ഭരണകൂടം , വനം വകുപ്പ് തുടങ്ങിയവർ വരുത്തിയ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി മനോജ് എബ്രഹാം അന്വേഷണം നടത്തുക. പൂരം അലങ്കോലമാക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൊണ്ടിമുതൽ മാറ്റിയ കേസ്: ആന്റണി രാജുവിൻ്റെ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു....

പാക്കിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ആർമി ; ചാവേറുകളായ രണ്ട്  യുവതികളുടെ ചിത്രം പുറത്തുവിട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ...

‘ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് തമിഴകത്ത് സ്ഥാനമില്ല’ : വിമർശനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ  സ്റ്റാലിൻ....