[Photo Courtesy : PTI ]
ബംഗളൂരു : രാജ്യാന്തര ഭീകര സംഘടനയായ അൽ ഖായിദയുടെ കണ്ണികളിൽ കർണ്ണാടകയിലെ പ്രധാനിയായ ഷാമ പർവീൺ അൻസാരിയെ (30) ബംഗളൂരിൽ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്). പതിനായിരത്തിലധികം ഫോളോവർമാരുള്ള ഷാമ പർവീൺ
സമൂഹമാധ്യമ ഗ്രൂപ്പുകൾ രൂപീകരിച്ചു രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ 23നു ഗുജറാത്ത്, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നു മുഹമ്മദ് ഫർദീൻ, സെയ്ഫുള്ള ഖുറേഷി, സീഷാൻ അലി, മുഹമ്മദ് ഫായിഖ് എന്നിവർ അറസ്റ്റിലായിരുന്നു. അൽ–ഖായിദ് ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ് (എക്യുഐഎസ്) അംഗങ്ങളായ ഇവരിലൊരാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷാമ പർവീൺ അൻസാരിയെ അറസ്റ്റ് ചെയ്തത്.
