മലപ്പുറത്ത് ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചെന്ന ആരോപണം: പോസ്റ്റുമോർട്ടം ഇന്ന്

Date:

മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന ആരോപണത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം. പരാതി ഉയർന്നതോടെ ഖബറടക്കിയ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ മകൻ എസൻ അർഹനാണ് മരിച്ചത്.

അസ്വാഭാവികം മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്തത്. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. 
വെള്ളിയാഴ്ച വൈകുന്നേരമാണ് കുഞ്ഞ് മരിച്ചത്. കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. പാല് കുടിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറയുന്നത്. പിന്നാലെ ശനിയാഴ്ച രാവിലെ കുട്ടിയുടെ ഖബറടക്കവും നടത്തി.

ഇതിന് ശേഷമാണ് കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്. അക്യുപങ്ചറിസ്റ്റാണ് കുട്ടിയുടെ അമ്മ ഹിറാ ഹരീറ. ഇവർ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
വീട്ടിൽ വെച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്. ഗർഭകാലത്ത് വേണ്ട പരിശോധനകളോ വൈദ്യസഹായമോ തേടിയിരുന്നില്ല. യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇവർ തന്നെ സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. 

കുറച്ചു ദിവസങ്ങൾക്കു മുൻപ് കുട്ടിയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായും മതിയായ ചികിത്സ നൽകിയില്ല എന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...