വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം ;വായ്പകൾ ഒറ്റത്തവണ തീര്‍പ്പാക്കാം, പിഴപ്പലിശയില്ലാതെ

Date:

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്. ഇത്തരത്തില്‍ കുടിശികയുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന പക്ഷം പിഴപ്പലിശ പൂര്ണ്ണമായും ഒഴിവാക്കി നല്‍കുന്നതിന് വനിത വികസന കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. 

ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകള്‍ക്ക് പ്രയോജനം ലഭിക്കും.. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയ വനിത വികസന കോര്‍പറോഷന്‍ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചുവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ബുംറയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ ആദ്യ ദിനം തന്നെ പുറത്താക്കി ഇന്ത്യ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ്...

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികാ സമർപ്പണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപു : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളളനാമനിർദ്ദേശ പത്രികാ സമർപ്പണം നവംബർ 14...

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ വീട്  ഇടിച്ചുനിരത്തി സുരക്ഷാസേന

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ്...