കന്യാസ്ത്രീകളുടെ അറസ്റ്റ് : ഡൽഹിയിൽ പ്രതിഷേധം കനപ്പിച്ച് ഇടത് – വലത് എംപിമാർ ; ക്രൈസ്തവ സഭയെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ കേരള ബിജെപി

Date:

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരെ ഇടത് – വലത് എംപിമാർ ഡൽഹിയിൽ പ്രതിഷേധം കനപ്പിക്കുമ്പോൾ ക്രൈസ്തവസമൂഹത്തിൽ ഉയർന്ന പ്രതിഷേധത്തെ തണുപ്പിക്കാറുള്ള നെട്ടോട്ടത്തിലാണ് കേരള ബിജെപി. ആർഎസ്എസ്സും സംഘപരിവാർ സംഘടനകകളും എടുത്ത കർക്കശ നിലപാടുകളിൽ നട്ടം തിരിഞ്ഞ് ഓടുകയാണ് കേരള ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രരേഖർ. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെയുണ്ടായ സംഭവത്തിൽ ക്രൈസ്തവബന്ധം ഊട്ടിയുറപ്പിക്കാൻ അരമനകൾ സന്ദർശിക്കുന്ന തിരക്കിലാണിപ്പോൾ കേരള ബിജെപി പ്രസിഡൻ്റ് രാജീവ് ചന്ദ്രരേഖർ. ഇന്ന് തൃശൂരിൽ ബിഷപ്പ് ഹൗസിലെത്തി മാർ ആഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം നടന്ന തൃശൂർ സംസ്ഥാനത്ത് ബിജെപിക്ക് ലോകസഭാംഗത്തെ സമ്മാനിച്ച മണ്ഡലം കൂടിയാണ്.

കന്യാസ്ത്രീകൾക്കുമേൽ ചുമത്തിയ നിർബന്ധിത മതപരിവർത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാൽ, ഛത്തീസ്ഗഢിലും മറ്റും ‌നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കർശനനിയമമുള്ളതെന്നാണ് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞത്. ചില ഓർമ്മപ്പെടുത്തലുണ്ടെന്നു പറഞ്ഞ് മുൻ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തു. ഹിന്ദുക്കളെ മതംമാറ്റുന്ന പ്രവർത്തനം ആരുനടത്തിയാലും എതിർക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതിനുമുൻപ്‌ കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരിൽ സുരേഷ്‌ ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോൾ, ജോർജ് കുര്യൻ ഛത്തീസ്ഗഢ് സർക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് ഇടപെട്ടതാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. നടപടികൾ പൂർത്തിയാക്കാതെയാണ് ജാമ്യാപേക്ഷ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി എൽഡിഎഫ് എംപിമാർ. ക്രിസ്ത്യൻ മിഷനറിമാർക്കും മാനുഷിക പ്രവർത്തകർക്കും നേരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ ആക്രമണത്തെ കാണണമെന്ന് എംപിമാർ അമിത് ഷായോട് ആവശ്യപ്പെട്ടു. സിപിഐ (എം) എം പിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, അമ്ര റാം, ആർ സച്ചിതാനന്ദം, കെ രാധാകൃഷ്ണൻ, എ എ റഹിം, സിപിഐ എംപിമാരായ പി സന്തോഷ് കുമാർ, പി പി സുനീർ, കേരള കോൺഗ്രസ് എംപി ജോസ് കെ മണി എന്നിവരാണ് ആഭ്യന്തര മന്ത്രിയെ കണ്ട് സംഭവത്തിൻ്റെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തിയത്.

2024 ൽ ക്രിസ്ത്യാനികൾക്കെതിരെ 834 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിമാസം ശരാശരി 70 സംഭവങ്ങൾ, 2023 ൽ ഇത് 733 ആയിരുന്നു. ഈ ആരോപണങ്ങളിൽ കഴമ്പും സ്ഥിരീകരണവുമില്ലെന്നും കന്യാസ്ത്രീകളെ ഉപദ്രവിക്കാനും അവരുടെ മാനുഷിക പ്രവർത്തനങ്ങളെ കുറ്റവാളികളാക്കാനും മതന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനുമുള്ള ഒരു കാരണം മാത്രമാണിതെന്ന് അവർ പറഞ്ഞു.

“ശ്രദ്ധേയമായ കാര്യം കേസിൽ ഉൾപ്പെട്ട യുവതികൾ ഒരു പരാതിയും നൽകിയിട്ടില്ലെന്നും അവർ സ്വമേധയാ യാത്ര ചെയ്യുകയായിരുന്നുവെന്നും ഇതിനകം ക്രിസ്ത്യാനികളാണെന്നും മാതാപിതാക്കളുടെ സമ്മതം ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 143 ലെയും കിരാതമായ വ്യവസ്ഥകൾ പോലീസ് അവരുടെ അറസ്റ്റിനെ ന്യായീകരിക്കാൻ ഉപയോഗിച്ചു.” – എം പിമാർ പറഞ്ഞു.

ഉൾപ്പെട്ട യുവതികളുടെ സാക്ഷ്യമൊഴിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ബജ്രംഗ്ദൾ അംഗങ്ങൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ തയ്യാറാക്കിയത്. സാങ്കേതിക കാരണങ്ങളാൽ കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതായും അവർ പറഞ്ഞു. ‘

“ക്രിമിനൽ പശ്ചാത്തലമില്ലെങ്കിലും, ഒരു കുറ്റകൃത്യത്തിലും പിടിക്കപ്പെട്ടിട്ടില്ലെങ്കിലും, അവർക്കെതിരെ കാര്യമായ തെളിവുകളൊന്നുമില്ലെങ്കിലും, നടപടിക്രമങ്ങളിലെ അവ്യക്തതയും കഠിനമായ നിയമങ്ങളുടെ പ്രയോഗവും കാരണം കന്യാസ്ത്രീകൾ കസ്റ്റഡിയിൽ തുടരുകയാണ്,” എംപിമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...