Saturday, January 31, 2026

ഏഷ്യാ കപ്പിന് അരങ്ങൊരുങ്ങുന്നു, സെപ്തംബർ 9 ന് ഉദ്ഘാടന മത്സരം അബുദാബിയിൽ ; ഇന്ത്യ-പാക് ഏറ്റുമുട്ടൽ 14 ന്, ഷെഡ്യൂൾ അറിയാം

Date:

[Photo : Sheikh Zayed Stadium in Abu Dhabi ]

അബുദാബി : ഏഷ്യക്കപ്പിന് അരങ്ങൊരുക്കാറായി. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ സൂപ്പർ പോരാട്ടങ്ങൾക്കായി ഇന്ത്യയും തയ്യാറെടുപ്പിലാണ്.  സെപ്റ്റംബർ 9 മുതൽ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ട്വൻ്റി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. എല്ലാ മത്സരങ്ങളും ദുബൈ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങളത്രയും.

സെപ്റ്റംബർ 9 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന 2025 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരം അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ്.  ഇന്ത്യയുടെ ആദ്യ മത്സരം യുഎഇയുമായി സപ്തംബർ 10 ന് ആണ്. പാക്കിസ്ഥാനുമായുള്ള സെപ്റ്റംബർ 14 ന് (ഞായറാഴ്ച) ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറും. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പർ-4 ലേക്ക് യോഗ്യത നേടിയാൽ സെപ്റ്റംബർ 21 ന് ചിരവൈരികളായവരുടെ രണ്ടാംകളികൂടി ക്രിക്കറ്റ് പ്രേമികൾക്ക് ആസ്വദിക്കാം. ഇനി രണ്ടു പേരും ഫൈനലിൽ എത്തിയാലോ, സെപ്റ്റംബർ 28 ന് ദുബൈയിൽ ഇരുവരുടെയും മൂന്നാം കളികൂടി കൺകുളിർക്കെ കണ്ട് നിർവൃതിയടയാം.

8 ടീമുകളാണ് ഇത്തവണത്തെ ഏഷ്യാ കപ്പിൽ മാറ്റുരക്കുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ (ACC) 5 പൂർണ്ണ അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവ ടൂർണമെന്റിലേക്ക് ആദ്യമെ യോഗ്യത നേടിയിരുന്നു. 2024 ലെ ACC പുരുഷ പ്രീമിയർ കപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഹോങ്കോംഗ് എന്നിവയാണ് മറ്റ് മൂന്ന് രാജ്യങ്ങൾ.

ടൂർണമെന്റിന്റെ ഗ്രൂപ്പുകളും ഫോർമാറ്റും മുൻ ടൂർണമെന്റുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും, അതിൽ എട്ട് ടീമുകളെ നാല് വീതം രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ സിംഗിൾ ഗ്രൂപ്പ് സൂപ്പർ ഫോർ റൗണ്ടിലേക്ക് യോഗ്യത നേടും. ഈ ഘട്ടത്തിലെ മികച്ച രണ്ട് ടീമുകൾ കളിക്കും.

ഏഷ്യാ കപ്പ് 2025 ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, ഒമാൻ
ഗ്രൂപ്പ് ബി: ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ്.

ഏഷ്യാ കപ്പ് 2025 ഷെഡ്യൂൾ

സെപ്റ്റംബർ 9- അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ്, അബുദാബി
സെപ്റ്റംബർ 10- ഇന്ത്യ vs യുഎഇ – ദുബൈ
സെപ്റ്റംബർ 11- ബംഗ്ലാദേശ് vs ഹോങ്കോംഗ് – അബുദാബി
സെപ്റ്റംബർ 12- പാക്കിസ്ഥാൻ vs ഒമാൻ – ദുബൈ
സെപ്റ്റംബർ 13- ബംഗ്ലാദേശ് vs ശ്രീലങ്ക – അബുദാബി
സെപ്റ്റംബർ 14- ഇന്ത്യ vs പാക്കിസ്ഥാൻ – ദുബൈ
സെപ്റ്റംബർ 15- യുഎഇ vs ഒമാൻ – അബുദാബി
സെപ്റ്റംബർ 15- ശ്രീലങ്ക vs ഹോങ്കോംഗ് – ദുബൈ
സെപ്റ്റംബർ 16- ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ – അബുദാബി
സെപ്റ്റംബർ 17- പാക്കിസ്ഥാൻ vs യുഎഇ – ദുബൈ
സെപ്റ്റംബർ 18- ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ – അബുദാബി
സെപ്റ്റംബർ 19- ഇന്ത്യ vs ഒമാൻ – അബുദാബി
സെപ്റ്റംബർ 20- B1vs B2 – ദുബൈ
സെപ്റ്റംബർ 21- A1 VS A2 – ദുബൈ
സെപ്റ്റംബർ 23 A2 vs B1 – അബുദാബി
സെപ്റ്റംബർ 24- A1 vs B2 –  ദുബൈ
സെപ്റ്റംബർ 25- A2 vs B2 – ദുബൈ
സെപ്റ്റംബർ 26- A1 vs B1 – ദുബൈ
സെപ്റ്റംബർ 28- ഫൈനൽ –  ദുബൈ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; ആവശ്യം അംഗീകരിച്ചതായി റിപ്പോർട്ട്

മുംബൈ : അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭാര്യ സുനേത്ര...

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡൻ്റ്

തൃശൂർ : മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡന്റ്. ബിജെപി പിന്തുണയോടെയാണ്...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തു ; സംഭവം ആദായ നികുതി റെയ്ഡിനിടെ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും തൃശ്ശൂർ സ്വദേശിയുമായയ ചിരിയങ്കണ്ടത്ത്...

മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസയിൽ പിരിവ് തുടങ്ങി; പ്രതിഷേധവും

മലപ്പുറം :  മലപ്പുറം  ജില്ലയിലെ ഏക ടോള്‍പ്ലാസ ട്രയല്‍ റണ്ണിനു ശേഷം...