Wednesday, July 15, 2026

മദ്യവിൽപ്പന ഇനി ഓൺലൈനിലും; മൊബൈൽ ആപ്പ് ഒരുക്കി ബെവ്‍കോ,  താത്പര്യം അറിയിച്ച് സ്വിഗ്ഗിയടക്കമുള്ള കമ്പനികൾ

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴിയും ഇനി മദ്യം ലഭ്യമാകും. ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കിക്കഴിഞ്ഞു. സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്.

വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ഓൺലൈനിലൂടെ നിബന്ധനകൾക്ക് വിധേയമായി മദ്യവിൽപ്പനക്ക് ബെവ്കോ തയ്യാറെടുക്കുന്നത്.  ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു.  മൂന്നുവർഷം മുമ്പും സർക്കാരിനോട് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിരുന്നില്ല. 23വയസിന് മുകളിലുള്ളവർക്കായിരിക്കും ഓൺലൈനിൽ മദ്യം വാങ്ങാൻ കഴിയുക.

മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് പുറമെ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്‍കോ ശുപാർശ നൽകിയിട്ടുണ്ട്. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കുന്നത്. വിദേശ നിർമ്മിത ബിയർ വിൽപ്പന അനുവദിക്കണമെന്നതും ബെവ്കോയുടെ ആവശ്യത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വൈകിയാണെങ്കിലും ‘പാരക്വാറ്റ്’ നിരോധിച്ച് ഇന്ത്യ; നിരോധിച്ചത് ലോകമെമ്പാടും കൈവിട്ട മാരക കളനാശിനി

ന്യൂഡൽഹി : മാരക കളനാശിനിയായ പാരാക്വാറ്റ് പൂർണ്ണമായും നിരോധിച്ച് ഇന്ത്യ. ചൊവ്വാഴ്ച...

കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെ മറികടന്ന് ചാൻസലർ വക ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് 59 ബോർഡ്...

ഓണക്കിറ്റൊരുക്കാൻ സർക്കാർ; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം : ഓണക്കിറ്റ് ഒരുക്കാനുള്ള പദ്ധതിയിട്ട് സംസ്ഥാന സർക്കാർ. എഎവൈ വിഭാഗത്തിന്...