Wednesday, March 18, 2026

ഡൽഹിയിൽ ആതിഷി മന്ത്രിസഭ സത്യപ്രതിജ്ഞ ശനിയാഴ്ച : 2 മന്ത്രിമാർ അടക്കം 7 പേർ ; ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം

Date:

ന്യൂഡൽഹി : ദില്ലിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച നടക്കും. രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് പേരാകും ആതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറി ഉണ്ടാവില്ല.

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. . ആതിഷിക്കൊപ്പം നിലവിലെ മന്ത്രിമാരായ സൌരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ,എന്നിവരെ നിലനിർത്തുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉൾപ്പെടെ 14 വകുപ്പുകളുടെ ചുമതല ഉണ്ടാകും.

മുൻ എഎപി നേതാവ് രാജ് കുമാർ ആനന്ദ് രാജി വെച്ചതോടെ ദളിത് പ്രാതിനിധ്യം മന്ത്രിസഭയിലില്ല. ഈ സ്ഥാനത്തേക്ക് യുവനേതാവ് കുൽദീപ് കുമാർ, രാഖി ബിർള എന്നിവരുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട് . സഞ്ജയ് ഝാ,ദുർഗേഷ് പഥക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ വലിയ മാറ്റങ്ങൾക്കും സാധ്യതയില്ല. അടുത്ത വർഷം നടക്കുന്ന ദില്ലി തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിൻറെ പ്രതിഛായ വീണ്ടെടുക്കുക എന്നതായിരിക്കും ആതിഷി മന്ത്രിസഭയുടെ ഉത്തരവാദിത്വം. പുതിയ മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്ന വേളയിൽ ചില ജനകീയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ...