കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി; രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് പുതുവഴി തേടണം

Date:

.

കൊച്ചി:  റിയൽ ജസ്റ്റിസ്’ സെമിനാറിൽ        പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന്, സംവിധായകൻ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തൽ നടത്തിയ ബംഗാളി നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. സംവിധായകൻ ജോഷി ജോസഫ്, തുഷാർ ഗാന്ധി, ധന്യ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലാണ് നടിയും ഒരതിഥിയായി  എത്തേണ്ടിയിരുന്നത്. രഞ്ജിത്തിനെതിരായ പരാതിയിൽ നടിയുടെ രഹസ്യമൊഴി കൊച്ചിയിലെത്തുമ്പോൾ രേഖപ്പെടുത്താനായിരുന്നു പോലീസിന്റെ നീക്കം.  നടി എത്തില്ലെന്ന് വ്യക്തമാക്കിയതോടെ മറ്റ് വഴിതേടേണ്ട അവസ്ഥയിലായി പോലീസ്.

മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വർഷങ്ങൾക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്മെന്റിന്റെ പ്രധാനഭാഗമായി താൻ മാറുകയും ചെയ്തെന്ന് നടി വ്യക്തമാക്കുന്നു . സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള അനിവാര്യമാണ്. അതിന്റെ യാത്രയിലായതിനാലാണ് കേരളത്തിൽ എത്താൻ സാധിക്കാത്തതെന്നും പരിപാടിയിലേക്ക് ക്ഷണിച്ച സംവിധായകൻ ജോഷി ജോസഫിനോടും നടി ഖേദം പ്രകടിപ്പിച്ചു. മറ്റൊരു അവസരത്തിൽ കേരളത്തിലേക്ക് വരുമെന്നും തന്റെ ഭാഗം താൻ നിർവ്വഹിച്ചുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...