കൊടുവള്ളി സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിറന്നാൾ ആഘോഷം; ഇന്‍സ്‌പെക്ടർക്ക് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Date:

കോഴിക്കോട് : കൊടുവള്ളി പോലീസ് സ്റ്റേഷനില്‍  ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഡിയോ വ്യാപകമായി ചര്‍ച്ചയാകുന്നതിനിടെ
സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിന് വീഴ്ച സംഭവിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

ഹാപ്പി ബര്‍ത്ത് ഡെ ബോസ് എന്ന ടൈറ്റിലോടെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പിസി ഫിജാസ് വീഡിയോ പങ്കുവെച്ചത്. ചട്ടലംഘനം നടന്നായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയ റിപ്പോർട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സൗദി-പാക് പ്രതിരോധ കരാർ: ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങൾ മാറ്റിമറയ്ക്കും – മുന്നറിയിപ്പ് നൽകി ഇയാൻ ബ്രെമ്മർ

സൗദി അറേബ്യയും പാക്കിസ്ഥാനും ചേർന്നുണ്ടാക്കിയ പ്രതിരോധ കരാർ ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളെ...

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...