കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ ബിജെപി വനിതാ നേതാവിൻ്റെ കയ്യേറ്റം!; വീഡിയോ വൈറൽ

Date:

ഭോപ്പാൽ : കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്ത് കുത്തിപ്പിടിച്ച് അധിക്ഷേപവുമായി ബിജെപി നേതാവ്. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി നേതാവിൻ്റെ ആക്രമണം. ശനിയാഴ്ച
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഗൊരഖ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വെച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചതും കൈയ്യേറ്റം ചെയ്തതും. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് അധിക്ഷേപവും കൈയ്യേറ്റവും പുറത്തറിയുന്നത്.  .

ജബൽപൂരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ അധിക്ഷേപിച്ചത്. പോലീസുകാർ നോക്കി നിൽക്കവെയാണ് അഞ്ജു ഭാർഗവയുടെ യുവതിക്ക് നേരെയുള്ള കയ്യേറ്റം. വീഡിയോ വൈറലായതിന് പിന്നാലെ അഞ്ജു ഭാർഗവക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. 

പണം കിട്ടാനായി ബിസിനസ് നടത്തുകയാണ് മതപരിവർത്തനത്തിലൂടെ എന്നാണ് പ്രധാനമായുള്ള ആരോപണം. കയ്യേറ്റം ചെയ്യാതെ മര്യാദയ്ക്ക് സംസാരിക്കാൻ യുവതി ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളും ബിജെപി വനിതാ നേതാവ് നടത്തുന്നുണ്ട്. ഞെട്ടിക്കുന്ന വീഡിയോ എക്സിൽ കോൺഗ്രസ് ദേശീയ ചെയർപേഴ്സൺ കൂടിയായ സുപ്രിയ ശ്രീനാഥെയാണ് പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ആക്രമിക്കപ്പെട്ട കേസ് : വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകും; ശുപാർശ അംഗീകരിച്ച് ഉത്തരവായി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ...

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം: കേരളം ഉള്‍പ്പെടെ 4 സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള കരട് വോട്ടര്‍...

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ...

നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പങ്കുവെച്ച 3 പേർ അറസ്റ്റിൽ

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി...