തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ തഴഞ്ഞു എന്ന് പരാതിപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.
വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർഎസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ സന്ദേശം അയച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്.
[ ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. , അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളിൽ ‘ദിശ’ ഹെല്‍പ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056]
