ശബരിമലയിൽ സൗജന്യ വൈഫൈയുമായി ബി.എസ്.എൻ.എൽ ; വീട്ടിലെ വൈഫൈയും ലഭ്യമാകും, കണക്ട് ചെയ്യേണ്ട വിധം അറിയാം

Date:

പത്തനംതിട്ട: ശബരിമലയിൽ സൗജന്യ വൈഫെ സേവനവുമായി ബിഎസ്എൻഎൽ. തീർത്ഥാടകർക്ക് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന വൈഫൈ ഹോട്ട് സ്പോട്ടുകളാണുണ്ടാവുക. ദേവസ്വംബോർഡും ബി.എസ്.എൻ.എലും ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണിത്. .

ഫോണിൽ വൈഫൈ കണക്ട് ചെയ്യുമ്പോൾ കിട്ടുന്ന BSNL WiFi എന്ന അഡ്രസിൽനിന്നാണ് സേവനം കിട്ടുക. ഇത് സെലക്ട് ചെയ്യുമ്പോൾ മൊബൈൽ നമ്പരിലേക്ക് ഒ.ടി.പി. വരും. ഇത് കൊടുക്കുമ്പോഴായിരിക്കും വൈഫൈ കണക്ട് ആവുക. അരമണിക്കൂർ തീരുമ്പോൾ ഇന്റർനെറ്റ് ചാർജ് ചെയ്യാനുള്ള അവസരം നൽകും. പണം നൽകി ചാർജ്ചെയ്ത് തുടർന്ന് ഉപയോഗിക്കാം. സന്നിധാനം-22, പമ്പ-13, നിലയ്ക്കൽ-13 എന്നിങ്ങനെയാണ് വൈഫൈ ഹോട്ട് സ്പോട്ടുകൾ ഉണ്ടാവുക.

ബി.എസ്.എൻ.എലിന്റെ പുതിയ സംവിധാനമായ വൈഫൈ റോമിങ് ഇക്കുറി മൂന്നിടത്തും ഉണ്ടാകും. ‘സർവത്ര’ എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വീടുകളിൽ ബി.എസ്.എൻ.എൽ. ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയിൽ വൈഫൈ റോമിങ് സംവിധാനം ഉപയോഗിച്ച് വീട്ടിലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ഇതിനായി //portal.bnsl.in/ftth/wifiroaming എന്ന പോർട്ടലിലോ, ബി.എസ്.എൻ.എൽ. Wifi roaming എന്ന വൈഫൈ പോയിന്റിൽനിന്നോ രജിസ്റ്റർചെയ്യണം.

തീർഥാടന പാതയിൽ മൊബൈൽ കവറേജ് സുഗമമാക്കാൻ 21 മൊബൈൽ ടവറുകൾ സജ്ജമാക്കിയിട്ടുണ്ട്. സേവനങ്ങൾക്ക് 9400901010 എന്ന മൊബൈൽ നമ്പറിലോ, 18004444 എന്ന ചാറ്റ് ബോക്സിലോ, bnslebpta@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടണമെന്ന് ബി.എസ്.എൻ.എൽ. പ്രിൻസിപ്പൽ ജനറൽ മാനേജർ കെ. സാജു ജോർജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.കർണാടകയിലെ വ്യാപാരി...