Tuesday, February 24, 2026

പ്രസാദത്തിൻ്റെ പേരിൽ പരസ്യമായ തട്ടിപ്പ്! : തിരുപ്പതി ലഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്

Date:

ലോകപ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചതായി ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടി അവകാശപ്പെട്ടു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവെയ്ക്കുന്നതായി ലാബ് റിപ്പോർട്ട് ‘

ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയിൽ പ്രസാദത്തിൽ ഉപയോ​ഗിച്ചിരുന്ന നെയ്യിൽ പോത്തിന്റെ നെയ്യിന്റെ സാന്നിധ്യം കണ്ടെത്തിയതായി പാർട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രസ്തുത ലാബ് റിപ്പോർട്ടും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഗുജറാത്തിലെ ആനന്ദിലുള്ള നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ (NDDB) സെൻ്റർ ഫോർ ഒരു മൾട്ടി ഡിസിപ്ലിനറി അനലിറ്റിക്കൽ ലബോറട്ടറിയാണ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF).

അതേസമയം നേരത്തെ കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് തങ്ങളിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.

എന്നാൽ, ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടിഡിപി) സർക്കാർ അധികാരമേറ്റതു മുതൽ നന്ദിനി നെയ്യ് നൽകിയിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദമാണ് ലഡു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നവജാത ശിശുവിന്റെ മരണം; കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കായംകുളം : കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. നവജാത...

കേരളത്തിൻ്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് ; വയനാട് തുരങ്കപാത യാഥാർത്ഥ്യതിലേക്ക്

കോഴിക്കോട് : കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി...

‘തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ, ആകാവുന്ന വിധം നാടിനെ ഉയർത്തി വളർത്തി എന്നതിൽ സംതൃപ്തിയുണ്ട്’ : മുഖ്യമന്ത്രി

തിരുവനതപുരം : രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങൾ നിലനിൽക്കുന്നെങ്കിലും കേരളത്തിലെ...

നവകേരള സർവ്വെ : സർക്കാരിന്  ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : കേരള സർക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാരിൻ്റെ...