Saturday, April 11, 2026

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൻ്റെ കൈവരി തകർത്ത് താഴേക്കു വീണു; നാല് പേർ മരിച്ചു

Date:

കോലാർ : ശബരിമലതീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് താഴെ അടിപ്പാതയിലേക്ക് വീണ് നാല് പേർ മരിച്ചു. കർണ്ണാടകയിലെ കോലാർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. മാലൂർ താലൂക്കിലെ അബ്ബേനഹള്ളി ഗ്രാമത്തിൽ പുലർച്ചെ 2.15 നും 2.30 നും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.

സുഹൃത്തുക്കളായിരുന്ന മരിച്ച നാല് പേരും കാറിൽ ശബരിമല യാത്രയിലായിരുന്നു. അമിത വേഗതയിലായിരുന്ന കാർ മേൽപ്പാലത്തിൻ്റെ വശത്തെ കൈവരിയിൽ ഇടിച്ച് താഴെയ്ക്ക് പതിയ്ക്കുകയായിരുന്നു. വാഹനവും അതിലുണ്ടായിരുന്ന നാല് പേരും ഏകദേശം 100 മീറ്ററോളം താഴ്ചയിലേക്കാണ് വീണ്ടത്. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...