വയനാട്ടിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Date:

കല്‍പറ്റ: വയനാട്ടിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പാക്കുമെന്നും. തല്‍ക്കാലം ക്യാമ്പുകള്‍ കുറച്ചു നാളുകള്‍ കൂടി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.. ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനഃസൃഷ്ടിച്ച് നല്‍കും. ദുരന്തബാധിതര്‍ക്ക് കൗണ്‍സിലിങ് നല്‍കും. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈയിലെ രക്ഷാദൗത്യം മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനോടെ ആരും ബാക്കിയില്ലെന്ന് സൈന്യം അറിയിച്ചു. എല്ലാവരെയും രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചിട്ടുണ്ട്. എങ്കിലും, ചാലിയാറിലും ചൂരല്‍മലയിലും അടക്കം തിരച്ചില്‍ തുടരുമെന്നും മികച്ച സേവനമാണ് സൈന്യം കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ ജില്ലയില്‍ തുടര്‍ന്ന് ദൗത്യം ഏകോപിപ്പിക്കുമെന്നും   വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട്ടിലെത്തിയ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്കുയരുന്നു ;  മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും, മുന്നറിയിപ്പ്

കുമളി : ഇടുക്കി ജില്ലയിൽ പെയ്തിറക്കായ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍...

സ്ത്രീകൾക്ക് 10% പ്രത്യേക ഡിസ്ക്കൗണ്ടുമായി സപ്ലൈകോ ; നവം. 1 മുതൽ പ്രാബല്യത്തിൽ വരും

കൊച്ചി : സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ എല്ലാ കിഴിവുകൾക്കും പുറമെ...

കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം മരണകാരണം; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പുറത്ത് വന്നു....

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...