Thursday, September 10, 2026

സ്പാകൾക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

Date:

തിരുവനന്തപുരം : സ്പാകൾക്കെതിരെ കടുത്ത നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ. തിരുവല്ലയിൽ സ്പായിലുണ്ടായ കൂട്ടബലാത്സംഗത്തിൻ്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ നടപടി. തിരുവനന്തപുരം സ്റ്റാച്യുവിലെ ‘സ്പർശൻ വെൽനെസ്’ സ്പായിൽ നഗരസഭ മിന്നൽ പരിശോധന നടത്തി. പരാതി ലഭിച്ചതനുന്നരിച്ചായിരുന്നു നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന. പിന്നാലെ പോലീസും സ്ഥലത്തെത്തി. വലിയ നിയമലംഘനമാണ് സ്പായിൽ നടന്നിട്ടുള്ളതെന്ന് പറയുന്നു. പരിശോധനയിൽ കേന്ദ്രത്തിലെ പ്രീമിയം വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തി. തുടർന്ന് ഈ വിഭാഗം അധികൃതർ പൂട്ടിച്ചു. ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു.

സ്പാകൾ അനുമതിയോടെയാണോ പ്രവർത്തിയ്ക്കുന്നതെന്ന് രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. ചില ഗുണ്ടകൾ സ്പാകൾക്ക് സംരക്ഷണം നൽകുന്നുണ്ടന്ന വിവരമുണ്ട്. ഏത് കൊലകൊമ്പൻ സ്പാ നടത്തിയാലും നടപടിയുണ്ടാകും. ക്രോസ് മസാജിംഗ് അനുവദിക്കില്ല. പരിശീലനം നേടിയവർ സ്പായിൽ ഉണ്ടാകണം. ഈ നഗരത്തെ മോശമാക്കാൻ കഴിയില്ല. പോലീസാണ് ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കേണ്ടതെന്നും മേയർ വ്യക്തമാക്കി. സ്പാക്കെതിരെ യുവതി നൽകിയ പരാതി പോലീസിനെ അറിയിച്ചതായി മേയർ പറഞ്ഞു.

അനധികൃത സ്പാകള്‍ക്കെതിരെ പോലീസുമായി ചേര്‍ന്ന് നടപടിയെടുക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും അനധികൃത സ്പാ കേന്ദ്രങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...