ഡൽഹിയിൽ മുഖ്യമന്ത്രി – കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്ച

Date:

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കായിരുന്നു  കൂടിക്കാഴ്ച.  ധനമന്ത്രിക്കൊപ്പമായിരുന്നു  മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. 50 മിനുട്ടോളം നീണ്ട യോഗത്തിന് ശേഷമാണ് ധനമന്ത്രി മടങ്ങിയത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം അനൗദ്യോഗിക കൂടിക്കാഴ്ചയാണെന്നാണ് പി ആർ ഡി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. 

പിണറായി സര്‍ക്കാരിന്‍റെ ഒമ്പത് വര്‍ഷക്കാലയളവിനിടെ ഇതാദ്യമായാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന കേരളവും ബിജെപി നയിക്കുന്ന കേന്ദ്രവും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിൽ ദുരന്തബാധിതമായ വയനാടിനുള്ള ദുരിതാശ്വാസ പാക്കേജും കേന്ദ്ര ഫണ്ടുകളും ഉൾപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ കേരളം കേന്ദ്രത്തോട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്. കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...