പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റ് മരിച്ച എൻ. രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

Date:

കൊച്ചി : പഹൽഗാമിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച  എൻ. രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും സർക്കാരിൻ്റെയും നാടിൻ്റെയും പൂർണ്ണ പിന്തുണയും സഹായവും വാഗ്ദാനം   നൽകുകയും ചെയ്തതായി മുഖ്യമന്ത്രി.
അതിനിഷ്ഠുരമായ ആക്രമണം നേരിടേണ്ടി വന്ന ഘട്ടത്തിലും വിപദി ധൈര്യത്തോടെ അതിനെ നേരിട്ട മകൾ ആരതി ഈ നാടിൻ്റെ പുത്രിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരതിയുടെ സ്ഥൈര്യവും ധീരതയും അവരുൾക്കൊള്ളുകയും പകരുകയും ചെയ്യുന്ന മാനവികതയും നമ്മുടെ നാടുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. ഇനിയുള്ള ജീവിതത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ അവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...

തർക്കം മുറുകി, പരിഹാരം തഥൈവ! ; കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ...

സീറ്റ് നല്‍കാതെ തഴഞ്ഞെന്ന് പരാതി ; ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ തഴഞ്ഞു എന്ന് പരാതിപ്പെട്ട് ...