യുഎസ് ടെക് ഭീമൻമാർക്ക്  വെല്ലുവിളിയായി ചൈനയുടെ ഡീപ്‌സീക്ക് ;തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി

Date:

ന്യൂയോർക്ക്: യുഎസ് ടെക് ഭീമൻമാർക്ക് വൻ വെല്ലുവിളിയുയർത്തി ചൈനീസ് എഐ ചാറ്റ്ബോട്ട് ഡീപ്‌സീക്ക്. അമേരിക്കൻ ഓഹരി വിപണിക്ക് കാര്യമായ ഇടിവ് നൽകിയാണ് ഡീപ്സീക്കിന്‍റെ കടന്നുവരവ്.  എഐ ചിപ്പ് നിർമ്മാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16 ശതമാനത്തിന്‍റെ തകർച്ചയായുണ്ടായത്. നഷ്ടം 500 ബില്യൺ ഡോളർ. എൻവീഡിയയ്ക്ക് പുറമേ ബ്രോഡ്കോം, മൈക്രോസോഫ്റ്റ്, ആൽഫാബെറ്റ്, സിസ്കോം,ടെസ്‌ല എന്നിവയുടെ ഓഹരികളിലും വൻ ഇടിവുണ്ടായി. പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഡീപ്‌സീക്ക് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. 

ഇതോടെ ഡീപ്‌സീക്കിന് നേരെ സൈബർ ആക്രമണങ്ങളും തുടങ്ങി. സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ രജിസ്ട്രേഷനുകൾ ഡീപ്സീക്ക് താൽകാലികമായി നിർത്തിവെച്ചു. ഓപ്പൺ എഐ, ഒറാക്കിൾ, സോഫ്റ്റ് ബാങ്ക് എന്നിവരുമായി ചേർന്ന് ഡോണൾഡ് ട്രംപ് 500 ബില്യൺ ഡോളറിന്‍റെ എഐ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കൻ വിപണിയിൽ ഡീപ്‌സീക്ക് കൊടുങ്കാറ്റായി ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയമാണ്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ഡീപ്‌സീക് ചാറ്റ് ജിപിടിയെ മറികടന്ന് മുന്നിലെത്തി. തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആര്‍1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്‌സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 
ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്പനിയായിരുന്നു ഡീപ് സീക്. എന്നാൽ ആപ്പിന്റെ വളർച്ചയിൽ ഇപ്പോഴുണ്ടായ ഈ മുന്നേറ്റം ടെക്നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് നിർമാണം ആയത് കൊണ്ട് തന്നെ യു.എസ്. കമ്പനികളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ രീതിയിലാണ് ഡീപ്‌സീക് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഇത് ടെക്നോളജി പരമാവധി ഉപയോഗപ്പെടുത്താനും, കൂടുതൽ ഫലം നല്കാനും സഹായിക്കുന്നുണ്ട്.
ചാറ്റ് ജിപിടി എന്ന വൻമരം വീണു; അമേരിക്കൻ വിസ്മയത്തെ അടിച്ചുവീഴ്ത്തി പുത്തൻ ചൈനീസ് ആപ്പ്
2024 ഡിസംബറില്‍ ഡീപ്‌സീക് പുറത്തുവിട്ട കണക്കുകൾ പ്രകാരം വി3 മോഡല്‍ വികസിപ്പിക്കാനും ട്രെയിന്‍ ചെയ്യാനും ആറ് ദശലക്ഷം ഡോളറില്‍ താഴെയാണ് ചെലവ് വന്നിരുന്നത്. എന്‍വിഡിയയുടെ 2,000 എച്ച്800 ചിപ്പുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചതെന്നും, എച്ച്100 ആണ് എന്‍വിഡിയയുടെ ഫ്‌ളാഗ്ഷിപ്പ് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ (ജി.പി.യു) എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമം പാലിക്കണം, ഇല്ലെങ്കിൽ നടപടി ‘ – ആശുപത്രികളോട് ഹൈക്കോടതി

കൊച്ചി: മുൻകൂറായി പണം അടയ്ക്കാത്തതിന്റെ പേരിൽ ഒരാളുടെയും ജീവൻ രക്ഷിക്കാനുള്ള ചികിത്സ...

വേടന്‍ ആശുപത്രിയില്‍;  ദോഹയിലെ പരിപാടി മാറ്റി വെച്ചു

ദുബൈ : ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബൈ...

ഇമ്രാൻ ഖാനെ ജയിലിൽ  കൊലപ്പെടുത്തിയെന്ന് അഭ്യൂഹം; ജയിലിന് മുന്നിലേക്ക് പാർട്ടി പ്രവർത്തകരുടെ പ്രവാഹം

റാവൽപിണ്ടി : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവും ക്രിക്കറ്റ്...