നല്ല ലക്ഷണമൊത്ത സങ്കുചിതമായ നീക്കം’ – ബി. ഉണ്ണികൃഷ്ണൻ്റെ പരാമര്‍ശത്തിനോട് പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്ത്

Date:

ചിത്രം – ഫെയ്സ്ബുക്ക് )

കൊച്ചി: ഡബ്ല്യൂസിസിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം സിനിമകളുടെ എണ്ണം കു|റഞ്ഞുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനോട് കൂടി പ്രതികരിച്ചാണ് പാര്‍വ്വതി സംസാരിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് പാര്‍വ്വതി ഉള്ളുതുറന്നത്. “പലരും പേഴ്സണല്‍ കമന്റ്‌സ് എന്റെ കരിയറിനെപ്പറ്റി പറയുമ്പോള്‍ അത് പേഴ്‌സണല്‍ കമന്റ് മാത്രമായാണ് ഞാന്‍ കാണുന്നത്.” – ഡബ്ല്യൂസിസിക്ക് മുമ്പ് 13 സിനിമകളില്‍ അഭിനയിച്ച പാര്‍വ്വതി ഡബ്ല്യൂസിസി വന്നശേഷം 11 സിനിമകളില്‍ അഭിനയിച്ചിട്ടുള്ളു എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്.

“അവരാരും എന്നോട് ഒരു ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഞാനുമായി ഒരു സംവാദത്തിനോ ചര്‍ച്ചയ്‌ക്കോ മുതിരാതെ ബി. ഉണ്ണികൃഷ്ണന്‍ എന്നെപ്പറ്റിയുള്ള ഡാറ്റ കളക്ട് ചെയ്ത് പ്രസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതിന്റെ സാംഗത്യം എനിക്ക് മനസിലാവുന്നില്ല. എന്നെപ്പറ്റി പറയുമ്പോള്‍ എന്റെ മുഴുവന്‍ കഥ ഉള്‍ക്കൊള്ളാതെയുള്ള ഡാറ്റ എങ്ങനെയാണ് പൂര്‍ണമാകുന്നത്.” പാർവ്വതി തിരിച്ച് ചോദിക്കുന്നു.

“ഒരാളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുമ്പോള്‍ നമ്മള്‍ ഒറ്റക്കാഴ്ചയില്‍ കാണുന്നതിനെക്കാള്‍ പല അടരുകളായുള്ള അധികാരതന്ത്രങ്ങള്‍ അതിലുണ്ടാവും. അത് അഭിനയിച്ച സിനിമകളുടെ എണ്ണം നിരത്തി വിശദീകരിക്കാന്‍ പറ്റുന്ന ഒന്നല്ല. ഇനി എണ്ണം വച്ച് സംസാരിക്കുകയാണെങ്കില്‍ തന്നെ കരിയറിന്റെ തുടക്കകാലത്ത് കിട്ടുന്ന സിനിമകളുടെ അതേ എണ്ണമാണോ ഒരാള്‍ക്ക് അയാളുടെ കരിയറിന്റെ ഏറ്റവും സക്‌സസ്ഫുള്‍ കാലത്ത് കിട്ടേണ്ടത്?”- മറുപടി പറയേണ്ടത് ബി ഉണ്ണികൃഷ്ണൻ തന്നെയാണ്

ഇത്തരം പറച്ചിലില്‍ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല. വര്‍ഷങ്ങളായി ഈ രീതിയിലുള്ള അവിശ്വാസവും ആക്ഷേപവും ഞങ്ങള്‍ നേരിടുന്നു. നല്ല ലക്ഷണമൊത്ത സങ്കുചിതമായ നീക്കം മാത്രമാണത് – പാര്‍വ്വതി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

രാഷ്ട്രപതിയുടെ സന്ദർശനം: വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടയത്തെ സ്‌ക്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,...

സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴക്ക് സാദ്ധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...