കോഴിക്കോട് ബേപ്പൂർ തീരത്തിനടുത്ത് കണ്ടെയ്നർ കപ്പലിന് തീപ്പിടിച്ചു

Date:

(Pic Source: Coast Guard PRO / ANI/X)

കോഴിക്കോട് : ബേപ്പൂർ തുറമുഖത്തിന് സമീപം കണ്ടെയ്നർ കപ്പലിന് തീപ്പിടിച്ചു. അന്താരാഷ്ട്ര കപ്പൽ ചാനലിന് പുറത്താണ് തീ പിടിത്തമുണ്ടായതെന്നാണ് വിവരം. തീ അണയ്ക്കാൻ നാല് തീരസംരക്ഷണ കപ്പലുകൾ പുറപ്പെട്ടു. ബേപ്പൂർ തുറമുഖത്ത് നിന്നും 78 നോട്ടിക്കൽ മൈൽ അകലെയാണ്  അപകടം ഉണ്ടായതെന്നാണ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്. കൊളംബോയിൽ നിന്ന് നവ ഷെവയിലേക്കുള്ള യാത്രാമദ്ധ്യേ WANHAI 503 എന്ന ചരക്ക് കപ്പലാണ് കടലിൽ അപകടത്തിൽപ്പെട്ടത്. കുറഞ്ഞത് 20 കണ്ടെയ്‌നറുകളെങ്കിലും കടലിലേക്ക് മറിഞ്ഞു വീണതായി റിപ്പോർട്ടുണ്ട്. നിരവധി സ്‌ഫോടനങ്ങളും തുടർന്ന് തീപിടുത്തവും ഉണ്ടായതായാണ് വിവരം.

270 മീറ്റർ നീളവും എൽപിസി കൊളംബോയുമായുള്ള 12.5 മീറ്റർ ഡ്രാഫ്റ്റും ഉള്ള സിംഗപ്പൂർ ഫ്ലാഗ് കണ്ടെയ്നർ കപ്പലാണിത്. ജൂൺ 7 ന്  കൊളംബോയിൽ നിന്ന് പുറപ്പെട്ട കപ്പൽ ജൂൺ 10 ന് എൻ‌പി‌സി മുംബൈയിലെത്തേണ്ടതായിരുന്നു.

കപ്പലിൽ 22 ജീവനക്കാരുണ്ടായിരുന്നു. അവരിൽ കടലിലേക്ക് എടുത്തു ചാടിയ 18 പേർ നിലവിൽ രക്ഷാപ്രവർത്തന ബോട്ടുകളിൽ സുരക്ഷിതരാണെന്ന് അറിയുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

04 ജീവനക്കാരെ കാണാതായതായും 5 ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ന്യൂ മാംഗ്ലൂരിൽ നിന്നുള്ള ഐസിജിഎസ് രാജ്ദൂത്, കൊച്ചിയിൽ നിന്നുള്ള ഐസിജിഎസ് അർൺവേഷ്, അഗത്തിയിൽ നിന്നുള്ള ഐസിജിഎസ് സാച്ചെത് എന്നിവ സഹായത്തിനായി തിരിച്ചു.

ഐഎൻഎസ് സൂറത്ത് വഴിതിരിച്ചുവിട്ടു. രക്ഷാദൗത്യത്തിനായി ഐ എൻ എസ് ഗരുഡയിൽ നിന്ന് വിമാന സർവ്വീസ് നടത്താനും നേവി തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും വിലയിരുത്തലിനും വേണ്ടി കോസ്റ്റ് ഗാർഡ് ഡോർണിയർ ഉൾപ്പെടെ ഒന്നിലധികം വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...