പി പി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം ; പദവികളില്ല, ഇനി വെറും പാർട്ടി അംഗം

Date:

കണ്ണൂർ: പി.പി. ദിവ്യക്കെതിരെ നടപടിയെടുത്ത് സി.പി.എം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവുമായ പി.പി ദിവ്യയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റാനാണ് തീരുമാനം. ദിവ്യയെ ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ ഇപ്പോൾ അറസ്റ്റിലാണ്. ദിവ്യക്കെതിരെ കേസെടുത്ത് 20 ദിവസത്തിന് ശേഷമാണ് പാർട്ടി നടപടി.

ദിവ്യ ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് വിലയിരുത്തിയ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തില് ദിവ്യയുടെ ഇടപെടലിനെ തുടര് ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്നു നീക്കിയിരുന്നു. എന്നാൽ, തുടക്കത്തിൽ അച്ചടക്ക നടപടിയുമായി പാർട്ടി മുന്നോട്ടു പോയിരുന്നില്ല. കണ്ണൂരിലെ സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ സമ്മർദ്ദമാണ് ഇപ്പോൾ ഈ തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. ദിവ്യയ്‌ക്കെതിരെ നടപടി വേണമെന്ന് പത്തനംതിട്ടയിലെ സിപിഎം ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...

‘തുടർഭരണം നൽകിയ സമ്മാനം’: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനായിയെന്നും അതിന് കാരണം...