(Photo courtesy : Instagram/Rini Ann George)
കൊച്ചി : ശബ്ദസന്ദേശം പുറത്തുവിട്ട പെൺകുട്ടിയോട് ഭയപ്പെട്ടിരിക്കാതെ പുറത്ത് വന്ന് ഉണ്ടായ വേദനകൾ സധൈര്യം തുറന്നു പറയാൻ ആവശ്യപ്പെട്ട് നടി റിനി ആൻ ജോർജ്. പേരു വെളിപ്പെടുത്താതെ റിനി ആൻ ജോർജ് മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ വിവാദമായി സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയത്.
കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസ്സാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം :
അവളോടാണ്…
പ്രിയ സഹോദരി…
ഭയപ്പെടേണ്ട…
വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്…
ഒരു ജനസമൂഹം തന്നെയുണ്ട്…
നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്…
നീ പുറത്തു വരൂ…
നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു…
നീ ഇരയല്ല
നീ ശക്തിയാണ്… നീ അഗ്നിയാണ്…