തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണം : കേരളത്തിന്റെ മാതൃകയെ പ്രകീർത്തിച്ച് കേന്ദ്രം

Date:

[ Image Courtesy : Kerala State IT Mission ]

ന്യൂഡൽഹി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണത്തിൽ കേരളത്തിന്റെ മാതൃകയെ പ്രകീർത്തിച്ച് കേന്ദ്രസർക്കാർ. കർണാടകം, ഗുജറാത്ത് സംസ്ഥാനങ്ങൾക്കും പ്രശംസ ലഭിച്ചു. പഞ്ചായത്തിരാജ് മന്ത്രാലയവും ഭരണപരിഷ്കാര, പൊതുപരാതിപരിഹാര വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഇ-ഗവേണൻസ് വെബിനാർ പരമ്പരയിൽ കേരളത്തിന്റെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്.), കർണാടകയുടെ പഞ്ചമിത്ര, ഗുജറാത്തിന്റെ ഇ-സേവ സംവിധാനങ്ങൾക്കാണ് പ്രശംസ.

ഗ്രാമീണ ഇന്ത്യയിലാകെ ഡിജിറ്റൽ ഭരണത്തിന്റെ അടിസ്ഥാനഘടകമായ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക്, സുതാര്യതയും പൗരർക്ക് നേരിട്ടുള്ള സേവനവ്യവസ്ഥയും എങ്ങനെ മെച്ചപ്പെടുത്താമെന്നതിൻ്റെ മികച്ച ഉദാഹരണങ്ങളാണിതെന്ന് ഭരണപരിഷ്കാര, പൊതു പരാതിപരിഹാര വകുപ്പ് സെക്രട്ടറി വി. ശ്രീനിവാസ് പറഞ്ഞു. ഗ്രാമീണജനതയ്ക്ക് അവശ്യസേവനങ്ങളെത്തിക്കുന്നതിൽ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് നിർണായകസ്ഥാനമുണ്ട്. പഞ്ചായത്തിരാജ് സംവിധാനത്തിന്റെ അടിത്തറ പൗരകേന്ദ്രിത ഭരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലകളിൽ പൗരകേന്ദ്രിതമായ ഭരണ മാതൃകകൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകിയായിരുന്നു വെബിനാർ. ഗ്രാമീണമേഖലയിൽ സേവനങ്ങൾ
ഏകോപിപ്പിക്കുന്നതിൽ ഡിജിറ്റൽ സംയോജനത്തിനു സുപ്രധാന പങ്കുണ്ടെന്ന് പഞ്ചായത്തിരാജ് മന്ത്രാലയ സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു. കേരളത്തിലെ പഞ്ചായത്തിരാജ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ; അത്യാധുനിക സുരക്ഷാ സവിശേഷതകൾ അറിയാം

ന്യൂഡൽഹി :  അത്യാധുനിക സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി...

ആലപ്പുഴ റെയിൽവെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി; പോലീസ് പരിശോധന നടത്തുന്നു

ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി....

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനാറുകാരനെ ISIS -ൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്....