ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ ജിഎസ്ടി നിരക്ക്: ധനമന്ത്രാലയം അവലോകനം ചെയ്തേക്കും

Date:

ന്യൂഡൽഹി : ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യാൻ സാദ്ധ്യത. ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷൻ്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ നൽകിയതിനെ തുടർന്നാണിത്.

ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിലിൻ്റെ വരാനിരിക്കുന്ന യോഗം 2024 സെപ്റ്റംബർ 9 ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. 54-ാമത് ജിഎസ്ടി കൗൺസിൽ യോഗം 2024 സെപ്തംബർ 9 ന് ന്യൂഡൽഹിയിൽ നടക്കുമെന്ന് ആഗസ്റ്റ് 13ന് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

നിലവിൽ, അച്ചടിച്ച പത്രങ്ങൾ, ജേണലുകൾ, ആനുകാലികങ്ങൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. IGST നിയമത്തിന് കീഴിൽ, ഓൺലൈൻ വാർത്താ സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് ഓൺലൈൻ ഇൻഫർമേഷൻ ഡാറ്റാബേസ് ആക്‌സസ് ആൻഡ് റിട്രീവൽ (OIDAR) സേവനങ്ങൾ എന്ന നിലയിൽ 18% നികുതി ചുമത്തുന്നു, അതായത്, സേവനത്തിൻ്റെ വിതരണക്കാരനും സ്വീകർത്താവും തമ്മിൽ ഫിസിക്കൽ ഇൻ്റർഫേസ് ഇല്ലാത്ത ഒരു ഇൻ്റർനെറ്റ് സേവനം.

‘ചിത്രങ്ങൾ, വാചകം, വിവരങ്ങൾ എന്നിവയുടെ വിതരണത്തിനും ഡാറ്റാബേസുകൾ ലഭ്യമാക്കുന്നതിനുമുള്ള’ സേവനങ്ങളുടെ ഉപവിഭാഗത്തിൽ ഓൺലൈൻ വാർത്താ സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...