റോഡ് ശോചനീയാവസ്ഥ : കരാറുകാരുടെ ബാങ്ക് ​ഗ്യാരണ്ടി കണ്ടുകെട്ടും -കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

Date:

ലഖ്നൗ: റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണക്കാരാകുന്ന ഏജൻസികളുടെയും കരാറുകാരുടെയും ബാങ്ക് ​ഗ്യാരണ്ടി കണ്ടുകെട്ടുമെന്ന് നിതിൻ ​ഗഡ്കരി. പുതിയ ടെൻഡറുകൾക്ക് അപേക്ഷിക്കാൻ ഇവരെ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയുടെ മോശം അവസ്ഥയാണ് വിമർശനത്തിന് വഴിവെച്ചത്. ​ഗാസിയാബാദിൽ വൃക്ഷത്തെ നടീൽയജ്ഞം ഉദ്ഘാടനം ചെയ്യാൻ ഈ വഴി യാത്ര ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

‘വളരെ കാലത്തിന് ശേഷമാണ് ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ ഉപയോ​ഗിക്കുന്നത്. ജോലി ചെയ്യാതിരിക്കുന്ന നിരവധി ആളുകൾ വിരമിക്കണമെന്ന് ഇപ്പോൾ ഞാൻ ആ​ഗ്രഹിക്കുന്നു. വളരെ മോശമായ രീതിയിലാണ് ഈ റോഡിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും നടത്തുന്നത്.

ഞങ്ങൾ നിങ്ങളെ വെറുതെവിടില്ല. ബാങ്ക് ​ഗ്യാരണ്ടി കണ്ടുകെട്ടും. തുടർന്ന്, കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തും. പുതിയ ടെൻഡറുകൾക്ക് അപേക്ഷിക്കാൻ ഇവരെ അനുവദിക്കില്ല. കൃത്യമായി കാര്യങ്ങൾ ചെയ്യുന്നവർക്ക് അവാർഡ് നൽകും. എന്നാൽ, മോശം രീതിയിലാണ് പ്രവർത്തനമെങ്കിൽ സംവിധാനത്തിൽ നിന്നും അവരെ പുറത്താക്കും’, ​ഗഡ്കരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി...