‘ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌ക്കരിക്കൂ, നികുതിയിളവ് നേടൂ ‘ ;  അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി നികുതിയിളവ് പ്രഖ്യാപിച്ച് മന്ത്രി എം.ബി. രാജേഷ് 

Date:

തിരുവനന്തപുരം: ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വര്‍ക്കല ശിവഗിരി എസ്എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനര്‍ജിപ്ലാന്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിദിനം ഉത്പാദിപ്പിക്കുന്ന മുഴുവന്‍ സാനിറ്ററി പാഡുകളും സംസ്‌ക്കരിക്കാനുള്ള പ്ലാന്റുകള്‍ ഈ മന്ത്രിസഭാ കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇത് വഴി ഖരമാലിന്യങ്ങള്‍ കൊണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നിന് പ്രശ്ന പരിഹാരമാകും. കേന്ദ്ര സര്‍ക്കാരിൻ്റെ ശുചിത്വ റാങ്കിങ്ങില്‍ 1370-ല്‍ നിന്നും 158-ാം സ്ഥാനത്തേക്ക് വര്‍ക്കല നഗരത്തിന് മുന്നേറാന്‍ കഴിഞ്ഞതും ഇത്തരം നല്ല മാറ്റങ്ങള്‍ സ്വാഗതം ചെയ്യുന്നത് കൊണ്ടാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.

സംസ്ഥാനത്ത് ആദ്യമായി ഗാര്‍ഹിക ബയോ മെഡിക്കല്‍ സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌ക്കരണത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് ആണിത്. നഗരസഭയുടെ 10 സെന്റ് സ്ഥലത്ത് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. വര്‍ക്കല കണ്വാശ്രമം മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാങ്കേതിക അനുമതിയോടെ വര്‍ക്കല നഗരസഭ പ്ലാന്റ് സ്ഥാപിച്ചത്.


ഇതുവഴി ഗാര്‍ഹിക ബയോ മെഡിക്കല്‍ സാനിറ്ററി മാലിന്യങ്ങളായ ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍, പുനരുപയോഗ സാദ്ധ്യമല്ലാത്ത തുണികള്‍, മുടി എന്നിവ ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിയും. പ്രതിദിനം അഞ്ച് ടണ്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ നിന്നും 60 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ജോയി എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എല്‍.എസ്.ജി.ഡി. സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...