Tuesday, January 13, 2026

പി പി ദിവ്യയെ സംരക്ഷിക്കില്ല, കർശന നടപടി ‘- മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയൻ്റെ ഉറപ്പ്.

കേസിൽ പി പി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം. ഇതിനെതിരെ ദിവ്യ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയിൽ ഹാജരാക്കി എസ്ഐടി

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റ് ചെയ്യപ്പെട്ടതിന്...

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല ; മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ്...

നവകേരള സർവ്വെ : ഫണ്ട് വിനിയോഗത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

കൊച്ച: നവകേരള സർവ്വെയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവ്വെയ്ക്ക് ഫണ്ട്...

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പോയ ചൈനീസ് സൂപ്പർ ടാങ്കറുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി...