അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 718 മരണം, 1500-ൽ അധികം പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

Date:

കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 718 പേർ മരിച്ചതായും 1500-ൽ അധികം പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണത്തിന് കീഴിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS)യുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:47-നാണ് (ഇന്ത്യൻ സമയം 12:47 AM) സംഭവിച്ചത്. 160 കിലോമീറ്റർ ആഴത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ അക്ഷാംശം 34.50N-നും രേഖാംശം 70.81E-നും ഇടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ 4.7, 4.3, 5.0, 5.0 എന്നിങ്ങനെ തീവ്രതയുള്ള തുടർചലനങ്ങളും ഉണ്ടായി.

രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. എയർ ആംബുലൻസുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്, പരിക്കേറ്റവരെ മാറ്റുന്ന തിരക്കിലാണ്. നംഗർഹാറിലെയും കുനാറിലെയും വിദൂര ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഇരകളായവരിൽ ഭൂരിഭാഗവും.
ഭൂകമ്പത്തിന്റെ ആഘാതം പാക്കിസ്ഥാനിലും ഉത്തരേന്ത്യയിലും വരെ അനുഭവപ്പെട്ടു. ഡൽഹി-എൻസിആർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ ചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഫ്ഗാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുനാർ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങൾ പൂർണ്ണമായും തകർന്നു. കുറച്ച് ക്ലിനിക്കുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 400-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ഡസൻ കണക്കിന് ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മന്ത്രാലയ വക്താവ് ഷറഫത് സമാൻ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ മരണസംഖ്യ കുത്തനെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ ഭൂകമ്പമാണ് മേഖലയിലുണ്ടായത്. മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച ദുർബലമായ കെട്ടിടങ്ങളാണ് ഇവിടെ കൂടുതലുള്ളത്. ഇത് ഭൂകമ്പത്തിന്റെ ആഘാതത്തിൽ പെട്ടെന്ന് തകരാൻ കാരണമായി.

ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ഒരു പ്രധാന സീസ്മിക് ഫാൾട്ട് ലൈനിലാണ് അഫ്ഗാനിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാക്കി ഈ രാജ്യത്തെ മാറ്റുന്നു. ഹിന്ദു കുഷ് പർവ്വതനിരകളിൽ ചരിത്രപരമായി പതിവ് ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. ഒക്ടോബർ 7, 2023-ന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്. എ.പി. വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച് 4,000 പേർ മരിച്ചപ്പോൾ ഐക്യരാഷ്ട്രസഭ മരണസംഖ്യ 1,500 ആയാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം....

ഭക്ഷ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് നിയമസഭയിൽ ക്ഷമാപണം നടത്തി വിഡി സതീശൻ ;  അനുകരണീയ മാതൃകയെന്ന് സ്പീക്കർ

തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ പരാമർശം...

സൈബറാക്രമണത്തിന് ഇരയായ കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പോലീസ്

കൊച്ചി: സൈബറാക്രമണത്തിന് ഇരയായ സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ...