വോട്ടു ചെയ്യാൻ സഹായിക്കുന്ന വിഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Date:

ന്യൂഡൽഹി : ഗുജറാത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് ചെയ്യുന്ന ആൾക്കരികിൽ മറ്റൊരാൾ കൂടി നിൽക്കുന്ന വിഡിയോ സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. വിസവദർ മണ്ഡലത്തിലെ സംഭവത്തിൻ്റെ വിഡിയോ സഹിതം ആം ആദ്മി പാർട്ടി ഗുജറാത്ത് ലീഗൽ സെൽ പരാതി നൽകി.

വോട്ട് രേഖപ്പെടുത്താൻ ഒരാൾ വോട്ടിങ് യന്ത്രത്തിനു സമീപത്തേക്കു നടക്കുന്നതും തൊട്ടുപിന്നാലെ നിർദ്ദേശം നൽകാനെന്ന തരത്തിൽ ആംഗ്യങ്ങൾ കാണിച്ച് മറ്റൊരാൾ ഒപ്പം നടക്കുന്നതും കാണാം. വോട്ട് ചെയ്യുന്ന ആൾക്ക് ഒപ്പം നിന്ന് നിർദ്ദേശം നൽകുന്ന രീതിയിലാണ് ഇരുവരുടെയും ചലനം. പതാപുരിലെ 40–ാം നമ്പർ ബൂത്ത് എന്നാണ് വിഡിയോയ്ക്കു താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.  അന്വേഷിക്കാൻ ജുനഗഡ് കലക്ടറോട് ഗുജറാത്ത് സിഇഒ ഹരീത് ശുക്ല നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യമുണ്ടായിരുന്നതിനാൽ വിഡിയോ പരിശോധിക്കാൻ എളുപ്പമാണെന്നു ശുക്ല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് 9 പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ജ്വരം; ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി20യുടെ മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിന്...