Sunday, March 29, 2026

ലഷ്‌കർ തീവ്രവാദികളുണ്ടെന്ന ഇ-മെയിൽ സന്ദേശം; ചെന്നൈ – കൊളംബോ വിമാനത്തിൽ സമഗ്ര പരിശോധന

Date:

(സാങ്കൽപ്പിക ചിത്രം)

കൊളംബോ : ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികൾക്കായി ചെന്നൈയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സുരക്ഷാപരിശോധന. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു സമഗ്ര പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ അഞ്ച് ലഷ്‌കർ തീവ്രവാദികൾ ഉണ്ടെന്ന ഇമെയിൽ സന്ദേശം ചെന്നൈ വിമാനത്താവള അധികൃതർക്ക് ലഭിച്ചതിനെത്തുടർന്നായിരുന്നു നടപടി.
.

‘നോൺ-സ്പെസിഫിക്’ എന്ന് തരംതിരിച്ചിരിക്കുന്ന ഭീഷണി മെയിൽ രാവിലെ 11.05 ന് ചെന്നൈ വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ക്കാണ് ലഭിച്ചത്.  “UL 122 (രാവിലെ 9.55) ലെ അഞ്ച് ദക്ഷിണേന്ത്യൻ പുരുഷന്മാർ ലഷ്കർ പ്രവർത്തകരാണ്. വ്യക്തമായ പ്രൊഫൈൽ, നല്ല പരിശീലനം ലഭിച്ചവർ, സംശയമില്ല”- എന്നായിരുന്നു സന്ദേശം. ഇ-മെയിൽ ലഭിച്ചപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു, ഉടൻ വിവരം കൊളംബോ വിമാനത്താവളത്തിലേക്ക് കൈമാറുകയായിരുന്നു. അവിടെ വെച്ച് യാത്രക്കാരെ ഇറക്കി സമഗ്ര സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സംശയാസ്പദമായ വ്യക്തികളെയോ പ്രവർത്തനങ്ങളോ ഒന്നും കണ്ടെത്താനായില്ല, തുടർന്ന് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു..
പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കെക്കൂടിയാണ് അതിവേഗമുള്ള നടപടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...