ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

Date:

ജമ്മുകാശ്മീർ : ശനിയാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ . ഏറ്റുമുട്ടലിൽ രണ്ട് സൈനികർ മരണപ്പെട്ടു. ഉ പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെക്കൻ കശ്മീരിലെ കോക്കർനാഗ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ മുതൽ പ്രദേശത്ത് സുരക്ഷാ സേനയുടെയും പോലീസിൻ്റെയും സംയുക്ത ഓപ്പറേഷൻ നടക്കുന്നുണ്ടായിരുന്നു.
.

“നിർദ്ദിഷ്‌ട ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ഇന്ന് അനന്ത്നാഗിലെ കോക്കർനാഗിലെ ജനറൽ ഏരിയയിൽ ആരംഭിച്ചു. ഇതിനിടയിൽ ഭീകരരുമായി വെടിവയ്പ്പ് നടത്തുകയും ചെയ്തു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ഇവരെ പ്രദേശത്ത് നിന്നും മാറ്റുകയും ചെയ്തു. ഓപ്പറേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.” സൈന്യത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.

ജമ്മു മേഖലയിലെ ദോഡ വഴിയാണ് ഭീകരർ അനന്ത്നാഗിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്. വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന കനത്ത ആയുധധാരികളായ ഒരു കൂട്ടം ഭീകരരുമായി സംയുക്ത സുരക്ഷാ സേന ഇപ്പോൾ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുകയാണ്.

“ഏറ്റുമുട്ടൽ തുടരുകയാണ്,  ആശയവിനിമയം കുറവുള്ള വനമേഖലയായതിനാൽ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്.” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസങ്ങളിൽ ജമ്മു കശ്മീരിൽ നടന്ന ഇത്തരം ആക്രമണങ്ങളുടെ ഏറ്റവും പുതിയ സംഭവമാണ് അനന്ത്നാഗ് ഭീകരാക്രമണം.

ഏകദേശം രണ്ടാഴ്ച മുമ്പ്, കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തിയതിനാൽ ഒരു സൈനികൻ മരിക്കുകയും ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിന് ദിവസങ്ങൾക്ക് മുമ്പ്, ദോഡ ജില്ലയിൽ കനത്ത ആയുധധാരികളായ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനയായ ജെ.ഇ.എമ്മിൻ്റെ നിഴൽ ഗ്രൂപ്പായ ‘കശ്മീർ ടൈഗേഴ്‌സ്’ ആണ് ആക്രമണത്തിന് അവകാശവാദം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഇഒ ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ...

ശബരിമല സ്വർണ്ണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് ഉടനുണ്ടാകും

റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ പിടിയിലായ...

ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവം: അന്വേഷണം ആരംഭിച്ച് സി പി എം

ആലപ്പുഴ : സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരന് എതിരായ പാർട്ടി...

ഒടുവിൽ ഉണ്ണികൃഷ്ണൻ പോറ്റി മൊഴിഞ്ഞു – ‘സ്വർണ്ണം പലർക്കായി വീതിച്ചു നൽകി’; ദേവസ്വം ഉദ്യോഗസ്ഥർക്കും നൽകിയതായി സൂചന

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നലെ രാത്രി...