Thursday, March 12, 2026

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

Date:

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി. സുധാകരൻ. താൻ മത്സരിക്കുമെന്ന് ഒരാളോടും പറഞ്ഞിട്ടില്ലെന്നും മുതിർന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചാരണങ്ങൾ മാത്രമാണെന്നും സുധാകരൻ പറഞ്ഞു. വ്യാഴാഴ്ച തന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും വ്യക്തമാക്കി. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ പറഞ്ഞു. ഏറെക്കാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞനിൽക്കുന്ന ജി. സുധാകരൻ വ്യാഴാഴ്ച രാവിലെ 11-ന് വാർത്താസമ്മേളനം നടത്തുമെന്ന് നേരത്തേ അറിയിച്ചതനുസരിച്ചാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിൻ്റെ പുന്നപ്രയിലെ വീട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍

മലപ്പുറം : പെരിന്തല്‍മണ്ണയ്ക്ക് സമീപം കുരുവമ്പലത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത്...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് നോട്ടീസ്

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ്...