Thursday, January 8, 2026

കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകൾ, ഹൈ-ഫ്രീക്ക്വൻസി ഓഡിയോ സിസ്റ്റം!, എറണാകുളത്ത് ടൂറിസ്റ്റ് ബസുകളെ പിടികൂടി മോട്ടോർ വാഹന വകുപ്പ് ; നടപടി ഹൈക്കോടതി നിർദ്ദേശം വന്നതിന് പിന്നാലെ

Date:

കൊച്ചി : കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ഹൈ-ഫ്രീക്ക്വൻസി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച നിരവധി ടൂറിസ്റ്റ് ബസുകൾ പിടികൂടി മോട്ടോർ വാഹന വകുപ്പ്. എറണാകുളം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സർവ്വീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾ പിടിയിലായത്.

യാത്രയ്ക്കിടെ വാഹനങ്ങളിലെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണത്തിനും അപകടകരമായ ലേസർ ലൈറ്റുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.  ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം, എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിൻ്റെ നേത്യത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തിയത്.

പിടികൂടിയ വാഹനങ്ങളിൽ കണ്ടെത്തിയ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. ഗുരുതരമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. മാറ്റങ്ങൾ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സർവ്വീസ് നടത്തരുതെന്ന വിലക്കുമുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുവതിയെ കടന്നുപിടിച്ച പളളുരുത്തി സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ; സംഭവം പാസ്പോർട്ട് വേരിഫിക്കേഷനിടെ

കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ്...

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; തൊടുപുഴയില്‍ പി.ജെ.ജോസഫ് തന്നെ

സതീഷ് മേനോന്‍ തൊടുപുഴ : തൊടുപുഴയില്‍ പന്ത്രണ്ടാം അങ്കത്തിന് പി.ജെ.ജോസഫ് ഇറങ്ങുന്നു. കേരളകോണ്‍ഗ്രസ്...

കർണാടകയിലെ ബുൾഡോസർ രാജ് : കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്

ബംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ  ബുൾഡോസർ രാജിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്....

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...