മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ച് ഫാറൂഖ് കോളേജ് ; ‘ഇഷ്ട​ദാനം കിട്ടിയത്, വിൽക്കാൻ അവകാശമുണ്ട്’

Date:

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനം കിട്ടിയതാണെന്നും ഭൂമി വിൽക്കാൻ അവകശമുണ്ടെന്നും ഫാറൂഖ് കോളേജ്. മുനമ്പം ഭൂമി തർക്ക വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷൻ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മീഷന് മുമ്പാകെയുള്ള ഫാറൂഖ് കോളേജിൻ്റെ വെളിപ്പെടുത്തൽ.

മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. അതുകൊണ്ടുതന്നെ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂർണ്ണ അധികാരം തങ്ങൾക്കുണ്ടെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കി. മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്ക് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.‌

എന്നാൽ, മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന നിലപാടിലാണ് വഖഫ് ബോർ‍‍ഡ്. ഇക്കാര്യം കമ്മീഷനെ അറിയിക്കും. വഖഫ് ബോർഡിനെ കൂടാതെ സർക്കാരും ഈ വിഷയത്തിൽ അവരുടെ നിലപാട് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. ഇവരുടെ നിലപാട് കൂടി വ്യക്തമായാൽ അടുത്ത മാസം ആദ്യം തന്നെ ​ഹിയറിങ് ആരംഭിക്കാനാണ് കമ്മീഷന്റെ തീരുമാനം.

മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ തങ്ങളുടെ പക്കലുള്ള ഭൂരേഖകൾ കമ്മീഷന് മുമ്പാകെ കൈമാറിയിരുന്നു. മുനമ്പം ജു‍ഡീഷ്യൽ കമ്മീഷന് മൂന്ന് മാസത്തെ കാലാവധിയാണ് സർക്കാർ നൽകിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ; അത്യാധുനിക സുരക്ഷാ സവിശേഷതകൾ അറിയാം

ന്യൂഡൽഹി :  അത്യാധുനിക സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി...

ആലപ്പുഴ റെയിൽവെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി; പോലീസ് പരിശോധന നടത്തുന്നു

ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി....

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനാറുകാരനെ ISIS -ൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്....