(Photo Courtesy : Instagram/JasmineJaffer )
ഗുരുവായൂർ : ഹൈക്കോടതിയുടെ നിരോധനം നിലനിൽക്കെ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ പോലീസിൽ പരാതി നൽകി ഗുരുവായൂർ ദേവസ്വം. ജാസ്മിൻ ജാഫർ എന്ന യുവതിയാണു ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വിഡിയോ ചിത്രീകരിച്ച ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ക്ഷേത്രത്തിലെ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർത്ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറാണ് ടെംപിൾ പോലീസിൽ പരാതി നൽകിയത്. പോലീസ് പരാതി കോടതിക്ക് അയച്ചു. കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തുമെന്ന് അറിയുന്നു.
