എടയാർ വ്യാവസായിക മേഖലയിൽ തീപ്പിടിത്തം; വൻ നാശനഷ്ടം 

Date:

കൊച്ചി : എടയാർ വ്യവസായ മേഖലയിലെ സ്ഥാപനത്തിൽ തീപ്പിടിത്തം. എടയാര്‍ വ്യവസായ മേഖലയിലെ ജ്യോതിസ് കെമിക്കല്‍സ് എന്ന കമ്പനിയിലാണ് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിനകത്തുനിന്ന്‌ തീ ഉയരുന്നതുകണ്ട് സമീപത്തുള്ളവരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഏലൂരില്‍നിന്നും ആലുവയില്‍നിന്നുമായി ആറ് ഫയര്‍ യൂണിറ്റുകളെത്തി രണ്ടുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ലക്ഷങ്ങളുടെ ഉത്പന്നങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക നി​ഗമനം.

ഈ കമ്പനിയുടെ ഉടമസ്ഥന് എടയാര്‍ വ്യവസായമേഖലയില്‍ മൂന്ന് യൂണിറ്റുകളാണുള്ളത്. ഇതില്‍ പാതാളം പാലത്തിനുസമീപത്തുള്ള സ്ഥാപനത്തിലാണ്‌ തീപ്പിടിത്തമുണ്ടായത്. ഉത്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല.
വാഹനങ്ങളുടേത് ഉള്‍പ്പടെയുള്ള ക്ലീനിങ്ങ് ഉത്പന്നങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. അവയിലെല്ലാം പെട്ടെന്നുതന്നെ തീപടര്‍ന്നുപിടിക്കുകയായിരുന്നു. സമീപത്തുതന്നെ പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ട് പാവ ഉണ്ടാക്കുന്ന കമ്പനിയും പ്ലാസ്റ്റ് ചാക്ക് നിര്‍മ്മാണയൂണിറ്റുകളെല്ലാമുണ്ട്. അവിടേക്കെല്ലാം തീപടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള കിണഞ്ഞ പരിശ്രമമാണ്  തീയണക്കാനായി  ഫയര്‍ഫോഴ്‌സ് നടത്തിയത്.

കമ്പനിയുടെ ഷട്ടര്‍ പൊളിച്ച് അകത്തുകടന്നാണ് തീ അണക്കാൻ ശ്രമിച്ചത്. ഉത്പന്നങ്ങള്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഇവിടെ ധാരാളമായി സൂക്ഷിച്ചിരുന്നു. തീയണച്ചിട്ടും പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വലിയതോതില്‍ പുക ഉയരുന്നതുകൊണ്ട് പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...