Sunday, January 11, 2026

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ ഒൻപതാം നിലയിൽ തീപ്പിടിത്തം; ആളപായമില്ല

Date:

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപ്പിടുത്തം. ശനിയാഴ്ച രാവിലെ  രാവിലെ 9.30 ഓടെയാണ് ഒൻപതാം നിലയിൽ തീപ്പിടിച്ചത്. തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് വലിയൊരു അപകടമാണ് ഒഴിവാക്കിയത്. ഒൻപതാം നിലയിലെ എയർ കണ്ടീഷനിംഗ് പ്ലാന്റിലാണ് തീ കത്തിപ്പിടിച്ചത്. അവിടെ ഇൻസ്റ്റലേഷൻ ജോലികൾ നടക്കുകയായിരുന്നു

തീപ്പിടിച്ച നിലയിൽ രോഗികളാരും ഉണ്ടായിരുന്നില്ല എന്നത് ഏറെ ആശ്വാസമായി. എട്ടാം നിലയിലെ രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസിന്റെ ആറ് യൂണിറ്റുകൾ രാവിലെ 10.30 ഓടെ തീ പൂർണ്ണമായും അണച്ചു. ഇതിനെത്തുടർന്ന്, ജീവനക്കാരെയും രോഗികളെയും ആശുപത്രിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു.

തീപ്പിടിത്തത്തിന്റെ കാരണം നിലവിൽ അജ്ഞാതമാണ്. . തീപിടിത്തമുണ്ടായ ഒൻപതാം ബ്ലോക്ക് രോഗികളില്ലാതെ കിടന്നിരുന്നതുകൊണ്ട് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻ്റിലായ കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന പൂർത്തിയായി

ആലപ്പുഴ : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ...

മൂന്നാം ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ

പത്തനംതിട്ട : മൂന്നാമത് പോലീസിന് ലഭിച്ച ലൈംഗിക പീഢന പരാതിയിൽ രാഹുൽ...

‘ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് വസ്തുതാപരമല്ല, മാപ്പ് പറയാൻ മനസില്ല’: എകെ ബാലൻ

തിരുവനന്തപുരം : മാറാട് കലാപവുമായി ബന്ധപ്പെട്ട  പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട്...