ബംഗ്ലാദേശിനെതിരെ ആദ്യ ട്വൻ്റി20 : ഇന്ത്യക്ക് 7 വിക്കറ്റ് ജയം

Date:

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ 128 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ 49 പന്തുകൾ ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് മലയാളി താരം സഞ്ജു സാംസണും യുവതാരം അഭിഷേക് ശര്‍മ്മയും ചേർന്നാണ്. ക്ലാസിക് ബാറ്റിംഗ് പുറത്തെടുത്ത സജ്ജു19 പന്തിൽ 29 റൺസാണ് നേടിയത്. അഭിഷേക് ശർമ്മ 7 പന്തിൽ 16 റൺസെടുത്ത് നിൽക്കെ റണ്ണൗട്ട് ആവുകയായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 റൺസെടുത്തു പുറത്തായി. പിന്നീട് അരങ്ങേറ്റക്കാരൻ നിതീഷ് കുമാറിൻ്റെ ഊഴമായിരുന്നു. 16 പന്തിൽ 39 റൺസെടുത്ത ഹാർദ്ദിക്ക് പാണ്ഡ്യക്ക് കൂട്ടായി നിന്ന് നിതീഷ് 16 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഗ്വാളിയോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിൻ്റെ തുടക്കം തന്നെ മോശമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) – തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.

മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബംഗ്ലാദേശിൻ്റെ തകർച്ചയുടെ ആക്കം കൂട്ടിയത്. 19.5 ഓവറില്‍ കടുവക്കൂട്ടം കൂടാരം കയറി. നിതീഷിനൊപ്പം അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.

ഗ്വാളിയോറിലെ ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മൂന്ന് മത്സരങ്ങളുടെ ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിൻ്റെ ഇന്ത്യ ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നാല് പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം ;29 പഴയ കേന്ദ്ര തൊഴിൽ നിയമങ്ങൾ ഇനിയുണ്ടാവില്ല

ന്യൂഡൽഹി : നാല് പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കി കേന്ദ്ര സർക്കാർ....

ഇന്ത്യയുടെ തേജസ് ഫൈറ്റർ ദുബൈ എയർ ഷോയ്ക്കിടെ തകർന്നു വീണു; പൈലറ്റിന് വീരമൃത്യു

ദുബൈ : ദുബൈ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. അപകടത്തിൽ...

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുന്‍ നിലമ്പൂർ എംഎല്‍എയുമായ പി വി...