മുൻ ഇഡി മേധാവി സഞ്ജയ് കുമാർ മിശ്ര പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി സെക്രട്ടറി

Date:

ന്യൂഡൽഹി : എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ മേധാവിയായ സഞ്ജയ് കുമാർ മിശ്ര പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ.  ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവ്വീസ് (ഐആർഎസ്) ഉദ്യോഗസ്ഥനായ മിശ്രയെ സെക്രട്ടറി റാങ്കിലാണ് നിയമിച്ചിട്ടുള്ളത്. പ്രധാന സാമ്പത്തിക വിഷയങ്ങളിൽ പ്രധാനമന്ത്രിയെ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഉപദേശിക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് ഇഎസി-പിഎം.

2018 ൽ ഇഡി മേധാവിയായി നിയമിതനായ മിശ്രയ്ക്ക് സർവ്വീസിനിടയിൽ നിരവധി തവണ കേന്ദ്രം  കാലാവധി നീട്ടിക്കൊടുത്തിരുന്നു. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുത്തതിനെ സുപ്രീം കോടതി “നിയമവിരുദ്ധം” എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നിലവിലെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി എന്നിവർക്കെതിരായ അന്വേഷണങ്ങൾ ഉൾപ്പെടെ നിരവധി ഉന്നത കേസുകൾ മിശ്രയുടെ മേൽനോട്ടത്തിലായിരുന്നു. 2024 നവംബർ 1 ന് കൗൺസിലിന്റെ മുൻ ചെയർമാൻ ബിബേക് ഡെബ്രോയിയുടെ മരണത്തെ തുടർന്നാണ് പുതിയ നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.കർണാടകയിലെ വ്യാപാരി...

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...