തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതികളായ മുന്‍ജീവനക്കാരിൽ രണ്ട പേർ കീഴടങ്ങി. പ്രതികളായ വിനീത, രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് രണ്ടുപ്രതികളും കീഴടങ്ങിയത്.
വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരുടെയും അറസ്റ്റുരേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന പ്രതികള്‍ ഹെല്‍മറ്റ് ധരിച്ചാണ്. തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. പ്രതികളിൽ മൂന്നാമത്തെ ആൾ ദിവ്യ ഇപ്പോഴും ഒളിവിലാണ്.
ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ജീവനക്കാരുടെ പേരില്‍ പോലീസ് കേസെടുത്തത്. സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി തട്ടിപ്പുനടത്തിയെന്നാണ് പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം പോലീസ് കോടതിയെ അറിയിച്ചിരുന്നു.
