Monday, November 2, 2026

സർക്കാരിനെ മറികടന്ന് വീണ്ടും ഗവർണർ ; സിസാ തോമസിനെയും കെ. ശിവപ്രസാദിനെയും താൽക്കാലിക വിസിമാരായി നിയമിച്ച് വിജ്ഞാപനം  പുറത്തിറക്കി രാജ്ഭവന്‍

Date:

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെ മറികടന്ന്‌ വീണ്ടും ഗവർണറുടെ നടപടി. കെടിയു സര്‍വ്വകലാശാല വൈസ് ചാന്‍സലറായി കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി സിസാ തോമസിനെയും ആറുമാസത്തേക്ക് നിയമിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവെച്ച വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി

സാങ്കേതിക സര്‍വ്വകലാശാലയിലും ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സലര്‍മാർ വരുന്നത് വരെ നിലവിലുള്ള താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ പുനര്‍നിയമിച്ച് കൊണ്ട് ഗവര്‍ണര്‍ക്ക് ഉത്തരവിറക്കാമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.

അതേസമയം, താത്ക്കാലിക വൈസ് ചാന്‍സലർ നിയമനം നടക്കേണ്ടത് സാങ്കേതിക സര്‍വ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റല്‍ സര്‍വ്വകലാശാല ആക്ടിന്റെ 11 (10) വകുപ്പ് പ്രകാരവുമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് , സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് മാത്രമെ താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം  സാദ്ധ്യമാകു. നിലവില്‍ ഉള്ളവരെ വീണ്ടും നിയമിക്കണമെങ്കിലും ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് ഈ വകുപ്പ് പാലിക്കേണ്ടി വരും. എന്നിരിക്കെയാണ് ചാന്‍സലര്‍ വീണ്ടും താത്ക്കാലിക വൈസ് ചാന്‍സലന്മാരെ നിയമിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഗവർണറുടെ നീക്കത്തിൽ സർക്കാർ പ്രതികരണം വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച 'അർണാബ്' (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന്...

‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്, ആ പദവിയിൽ തുടരുന്നതും’ ; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി...

‘മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേത്, എസ്എഫ്ഐയുടേതല്ല’ ; കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ്എഫ്ഐ

തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക്...

മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം: രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ബിജെപി ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ...