മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ ; ഭാഷ പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിൽ തൊഴിൽ ലഭ്യമാക്കും

Date:

തിരുവനന്തപുരം : ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിൽ തൊഴിൽ ലഭ്യമാക്കുന്നത് പരി​ഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ  സെപ്തംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. ഇതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഫ്ര‍ഞ്ച് അംബാസിഡർ പറഞ്ഞു.  ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന്  പറഞ്ഞ തിയെറി മതൗ ഡിഫൻസ്, എയ്റോ സ്പെയ്സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യവും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാദ്ധ്യതകൾ പരിശോധിക്കും. മന്ത്രി സജി ചെറിയാൻ, ചിഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...