Thursday, March 12, 2026

കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; മിക്ക വണ്ടികളും വൈകിയോടുന്നു

Date:

കൊച്ചി : എറണാകുളം കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകി ഓടുന്നു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ ട്രെയിനുകള്‍ വൈകി. നിയന്ത്രണം തുടര്‍ന്നാല്‍ തെക്കന്‍ കേരളത്തിലെ ഗതാഗതത്തെ വരും മണിക്കൂറുകളില്‍ കൂടുതലായി ബാധിക്കും.

എറണാകുളം ജംഗ്ഷന്‍ – പാലക്കാട് ജംഗ്ഷന്‍ പാസഞ്ചര്‍ (66610) ട്രെയിന്‍ റദ്ദാക്കി. കന്യാകുമാരി – കത്രാ ഹിമസാഗര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും 23 മിനിറ്റും വൈകി ഓടുന്നു. കന്യാകുമാരി പുനലൂര്‍ പാസഞ്ചര്‍ 15 മിനിറ്റും മുംബൈ തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 31 മിനിറ്റും വൈകി ഓടുന്നു. ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഇപ്പോൾ 16 മിനിറ്റ് വൈകി ഓടുന്നു.

ആലപ്പുഴ – എംജിആര്‍ ചെന്നൈ എക്‌സ്പ്രസ് 30 മിനിറ്റും മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറും 11 മിനിറ്റും ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 20 മിനിറ്റും വൈകിയോടുന്നു. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് 47 മിനിറ്റാണ് ഇപ്പോൾ വൈകിയോടുന്നത്. ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ ഒരു മണിക്കൂര്‍ 42 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസ് 2 മിനിറ്റ് വൈകി ഓടുന്നു. കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് 20 മിനിറ്റും താമസിച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിപിഎം നേതാവ് ജി സുധാകരൻ പാർട്ടി വിട്ടേയ്ക്കുമെന്ന് അഭ്യൂഹം; വ്യാഴാഴ്ച 11 മണിക്ക് മാധ്യമങ്ങളെ കാണും

ആലപ്പുഴ : സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി...

നിയമസഭാ തെരഞ്ഞെടുപ്പ് : 31 പേരുടെ പട്ടിക അംഗീകരിച്ച് AICC

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം...

യുദ്ധക്കെടുതി : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റ്...

യുദ്ധകെടുതി: എൽപിജി പ്രതിസന്ധി രൂക്ഷം,  റസ്റ്റോറന്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ

ന്യൂഡൽഹി/ തിരുവനന്തപുരം : ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ...