എഡിജിപി അജിത്കുമാറിനെ ബറ്റാലിയൻ ചുമതലയിൽ നിന്നും മാറ്റി; പകരം ശ്രീജിത് സ്ഥാനമേറ്റു

Date:

തിരുവനന്തപുരം :  എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്നു മാറ്റി. പൊലീസ് ആസ്ഥാനത്തെ എ‍ഡിജിപി എസ്.ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു നിർണായക ഉത്തരവിറക്കിയത്. എന്നുവരെയാണു ശ്രീജിത്തിനു ബറ്റാലിയൻ അധികച്ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 18 വരെ അജിത് കുമാർ അവധിയിലാണ്. ബുധനാഴ്ച രാവിലെ ബറ്റാലിയൻ ആസ്ഥാനത്തു ശ്രീജിത്ത് ചുമതലയേറ്റു

അജിത് കുമാറിനെതിരായ ത്രിതല അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ സാക്ഷികൾ സ്വാധീനക്കപ്പെടും എന്ന ആശങ്ക മുന്നോട്ട് വെച്ച ഡിജിപി അജിത്തിനെ സേനയ്ക്കു പുറത്തേക്കു മാറ്റണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്ന് അജിത്തിനെ സർക്കാർ ക്രമസമാധാനച്ചുമതലയിൽ നിന്നു മാത്രം മാറ്റി ബറ്റാലിയനി‍ൽ നിലനിർത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും’ – തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തിൽ പ്രതികരിച്ച്...

യുഡിഎഫിന് തകർപ്പൻ ജയം, തരിപ്പണമായി എൽഡിഎഫ്; ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ പിടിച്ച് എൻഡിഎ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറതു വന്നപ്പോൾ യുഡി എഫിന്...

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ്  സ്റ്റേ...

ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല : വിധിപ്പകർപ്പ് പറയുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ...