Saturday, January 31, 2026

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി; ഡോക്ടര്‍ക്കെതിരെ പരാതി

Date:

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലുണ്ടായ ചികിത്സാപിഴവില്‍ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സുമയ്യക്കായി സഹോദരനാണ് പരാതി നല്‍കിയത്. ഡോ. രാജീവ് കുമാറിനെതിരെ കന്റോണ്‍മെന്റ് പോലീസിലാണ് പരാതി.  പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

അതേസമയം ട്യൂബ് നെഞ്ചിലുള്ളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ശസ്ത്രക്രിയ പിഴവ് നേരത്തെ അറിയാമായിരുന്നുവെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. പരാതി കിട്ടുംമുൻപേ അന്വേഷണം നടത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 2025 ഏപ്രില്‍ മാസം വിദഗ്ധസമിതി രൂപീകരിച്ചു. 2025 ഏപ്രിലില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ അഭിപ്രായം തേടി. പരാതി ലഭിച്ചാല്‍ വിദഗ്ധസമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

2023 ല്‍ നടത്തിയ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് ട്യൂബുമായി സുമയ്യ രണ്ടു വര്‍ഷത്തിലധികമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടത്. ശ്വാസം മുട്ടല്‍ കടുത്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എക്‌സ് റേ എടുത്തപ്പോഴാണ് ട്യൂബ് കുടുങ്ങിയ കാര്യം കണ്ടെത്തുന്നത്. ഡോ. രാജീവ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് ട്യൂബ് രക്തകുഴലുമായി ഒട്ടിയെന്നും തിരിച്ചെടുക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കുന്ന കാര്യമാണെന്നും ഉറപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംഎഫ്ആര്‍ഐ പൊതുജനങ്ങൾക്കായി ഓപ്പണ്‍ ഹൗസ് പ്രദര്‍ശനമൊരുക്കുന്നു ; ആഴക്കടലിന്റെ വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാം

കൊച്ചി : ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണര്‍ത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

യുപിയിലെ പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ; സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമെന്ന് സിംഗിൾ ബെഞ്ച്

അലഹബാദ് : ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി....

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു...

മിഥുൻ്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോൽ കൈമാറി മന്ത്രി വി ശിവൻകുട്ടി

കൊല്ലം :  തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം...